ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്നവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കും.
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏര്‍പ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചു. സാധാരണയായി യാചനയ്ക്കായി ഉപയോഗിക്കുന്ന മാർക്കറ്റുകൾ, മാളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
പിടിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്താൻ കഴിയും. യാചകരുടെ സ്പോൺസർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വിവിധ ഗവർണറേറ്റുകളിൽ ആവശ്യക്കാരെ സഹായിക്കുന്ന ചാരിറ്റബിൾ സെന്‍ററുകളും ചാരിറ്റികളും ഉണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്ക് പോകാവുന്നതാണ്.
Read Also - റമദാനിൽ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചാൽ 100 കുവൈത്ത് ദിനാർ വരെ പിഴ
