Asianet News MalayalamAsianet News Malayalam

തെരുവ് കച്ചവടക്കാരായ പ്രവാസികളെ പിടികൂടി നാടുകടത്തുമെന്ന് മുന്നറിയിപ്പ്

തെരുവ് കച്ചവടക്കാരുടെ വാഹനങ്ങളും സാധനങ്ങളും പിടിച്ചെടുക്കുക, ഭക്ഷ്യ വസ്‍തുക്കള്‍ നശിപ്പിക്കുക, നോട്ടീസ് നല്‍കുക എന്നിങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഒപ്പം ഇവരുടെ സിവില്‍ ഐ.ഡി നമ്പര്‍ രേഖപ്പെടുത്തി നാടുകടത്തുന്നതിനുള്ള നടപടികളും ആരംഭിക്കും

Kuwait authorities to take action against street hawkers during ramadan
Author
Kuwait City, First Published Apr 7, 2022, 8:06 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍. റമദാന്‍ മാസത്തില്‍ ഇതിനായി സമഗ്ര കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ജഹ്റ മുനിസിപ്പാലിറ്റി പബ്ലിക് ഹൈജീന്‍ ആന്റ് റോഡ് വര്‍ക്ക്സ് വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ഖാരിഫ അറിയിച്ചു.

പബ്ലിക് മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയവയ്‍ക്ക് മുന്നിലും മെയിന്‍ റോഡുകളിലും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളില്‍ ഇന്‍സ്‍പെക്ടര്‍മാരെ നിയോഗിക്കും. തെരുവ് കച്ചവടക്കാരുടെ വാഹനങ്ങളും സാധനങ്ങളും പിടിച്ചെടുക്കുക, ഭക്ഷ്യ വസ്‍തുക്കള്‍ നശിപ്പിക്കുക, നോട്ടീസ് നല്‍കുക എന്നിങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഒപ്പം ഇവരുടെ സിവില്‍ ഐ.ഡി നമ്പര്‍ രേഖപ്പെടുത്തി നാടുകടത്തുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് ഫഹദ് അല്‍ ഖാരിഫ പറഞ്ഞു. രാജ്യത്ത് തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്ന വലിയ ശൃംഖല തന്നെയുണ്ടെന്നും എന്നാല്‍ തെരുവിലെ കച്ചവടത്തിനായി സ്‍ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios