കുട്ടികളുടെ സുരക്ഷയ്ക്ക് ഗെയിം ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് സിട്ര അറിയിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ റോബ്ലോക്സ് ഗെയിം നിരോധിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) പ്രഖ്യാപിച്ചു. ധാർമ്മിക മൂല്യങ്ങളെയും സാമൂഹിക മാനദണ്ഡങ്ങളെയും ലംഘിക്കുന്നുവെന്നും രക്തരൂക്ഷിതമായ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും, അക്രമത്തെയും ആക്രമണാത്മക പെരുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും സാമൂഹിക ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ രംഗങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ഒരു വലിയ വിഭാഗം പൗരന്മാരുടെ പരാതികളെ തുടർന്നാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് ഗെയിം ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് സിട്ര അറിയിച്ചു