നിലവില്‍ അഞ്ച് കുവൈത്തി ദിനാറാണ് ഐഡി ലഭിക്കുന്നതിനുള്ള ഫീസായി ഈടാക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നുവെന്ന് സമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവില്‍ ഐഡി ലഭിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചുവെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അഞ്ച് കുവൈത്തി ദിനാറാണ് ഐഡി ലഭിക്കുന്നതിനുള്ള ഫീസായി ഈടാക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നുവെന്ന് സമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ ഫീസ് ഇപ്പോഴുള്ളത് പോലെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.