വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ അവധി ദിനങ്ങള്‍ ഒന്‍പത് ആയി മാറും. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒന്‍പത് ദിവസം അവധി ലഭിക്കും. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മേയ് ഒന്ന് ഞായറാഴ്‍ച മുതല്‍ മേയ് അഞ്ച് വ്യാഴാഴ്‍ച വരെയാണ് അവധി ലഭിക്കുക. 

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ അവധി ദിനങ്ങള്‍ ഒന്‍പത് ആയി മാറും. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മേയ് എട്ട് ഞായറാഴ്‍ച പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫലത്തില്‍ ഏപ്രില്‍ 29 വെള്ളിയാഴ്‍ച മുതല്‍ മേയ് ഏഴ് ശനി വരെ പൊതുമേഖലയ്‍ക്ക് അവധി ലഭിക്കും.