സര്‍ക്കാര്‍ ജോലികളില്‍ ഈ വര്‍ഷം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്ന സ്വദേശിവത്കരണ നയങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയിലെ 50 ജീവനക്കാരെ പിരിച്ചുവിടുന്നത്. 

കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ 50 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം മുനിസിപ്പാലിറ്റിക്ക് നല്‍കി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരായാണ് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ ജോലികളില്‍ ഈ വര്‍ഷം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്ന സ്വദേശിവത്കരണ നയങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയിലെ 50 ജീവനക്കാരെ പിരിച്ചുവിടുന്നത്. ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ സിവില്‍ കമ്മീഷന്‍ അഡ്‍മിനിസ്‍ട്രേറ്റീവ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് തസ്‍തികകളിലുള്ളവരെയാണ് ഒഴിവാക്കുന്നത്. അഡ്‍മിനിസ്‍ട്രേഷന്‍, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.