കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ച് കിരീടാവകാശി. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ചു. മുതിർന്ന ശൈഖുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

കുവൈത്ത് സിറ്റി: വിശുദ്ധ ഈദുല്‍ അദ്ഹയുടെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നി ന്ന് വിശ്വാസികള്‍ ഈദ് നമസ്കാരത്തിനായി പള്ളികളിലേക്ക് ഒഴുകിയെത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ചു. മുതിർന്ന ശൈഖുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ഈദ് സന്ദേശത്തിൽ ഡോ. ബദർ അല്‍ ധഫീരി പറഞ്ഞു, ഈദ് സന്തോഷവും സമാധാനവും സഹോദരത്വവും കരുണയും നിറഞ്ഞ മഹത്തായ ഇസ്ലാമിക ആഘോഷമാണെന്നും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും മനുഷ്യരിൽ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്‍റ്

യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പടുമുള്ള മുസ്ലിംങ്ങൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

‘യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും’ അദ്ദേഹം തന്‍റെ പെരുന്നാൾ സന്ദേശത്തിൽ പ്രത്യേകമായി ആശംസകൾ നേർന്നു. ഒത്തൊരുമയുടെയും കാരുണ്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രാധാന്യം വിളിച്ചോതുന്ന ഈ ബലിപെരുന്നാൾ വേളയിൽ, യുഎഇയുടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുതാ നിലപാടിനെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളും സമൂഹങ്ങളും ഒരൊറ്റ മനസ്സോടെ പള്ളികളിൽ ഒത്തുചേർന്നാണ് യുഎഇയിൽ പെരുന്നാൾ ആഘോഷിക്കുന്നത്. ‘നമ്മുടെ രാജ്യത്തിന് മേൽ ദൈവം അനുഗ്രഹങ്ങൾ വർഷിക്കുമെന്നും, ലോകത്തെല്ലാവർക്കും സമാധാനവും സ്ഥിരതയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നും നമുക്ക് പ്രാർത്ഥിക്കാം’- യുഎഇ പ്രസിഡന്‍റ് തന്‍റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. കാരുണ്യത്തിന്‍റെയും ഈ പെരുന്നാൾ വേളയിൽ, ജനങ്ങൾക്കിടയിൽ സൗഹാർദ്ദം നിലനിർത്തുക എന്ന യുഎഇയുടെ ഭരണ സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.