എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് 29 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് പിടികൂടി. കാനഡയില്‍ നിന്ന് കളര്‍പേനയുടെ രൂപത്തില്‍ എത്തിച്ച വസ്തു വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് 29 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.
എയര്‍ കാര്‍ഗോ കസ്റ്റംസ് ഡയറക്ടര്‍ മുത്തലാഖ് അല്‍ ഇനേസി, സൂപ്രണ്ട് ഫഹദ് അല്‍ തഫ്ലാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കളര്‍ പെന്‍സിലുകളുടെ പെട്ടിയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. പാര്‍സലിനുള്ളില്‍ നിന്ന് 29 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് ഇവ ഇറക്കുമതി ചെയ്തയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പിടികൂടിയ മയക്കുമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - കൈയ്യും വീശി എയര്‍പോര്‍ട്ടില്‍ പോകാം, പെട്ടികൾ കൃത്യസമയത്ത് എത്തും; വരുന്നൂ ‘ട്രാവലർ വിതൗട്ട് ബാഗ്’സംവിധാനം
പണം ഗഡുക്കളായി അടക്കാം, ആവശ്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വീട്ടിലെത്തും; വിദ്യാഭ്യാസ സ്ഥാപനത്തിന് പൂട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു.
4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. പിടിയിലായ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
