ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തതാണ്.
കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വന്‍ശേഖരം ലേലം ചെയ്യുന്നു. 40,099 കാര്‍ട്ടന്‍ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തിൽ വിൽക്കാന്‍ പോകുന്നതെന്ന് കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തതാണ്.
സിഗിരറ്റുകള്‍ക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അൽ മാലിൽ വിവിധ സാധനങ്ങൾ അടങ്ങിയ 202 പാഴ്‍സലുകളും കസ്റ്റംസ് ലേലം ചെയ്യും. എന്നാല്‍ സാധനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കിൽ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് കരുതുന്ന മറ്റ് എന്തെങ്കിലും കാരണത്താലോ വിൽപ്പന നിർത്താനും മാറ്റിവയ്ക്കാനും മറ്റൊരു തീയതിയിലും സമയത്തും നടത്താനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Read also:10,000 റിയാല്‍ പ്രതിമാസ ശമ്പളത്തോടെ സ്ഥിര നിയമനം; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്ത്യന്‍ എംബസി
തര്‍ക്കത്തിനിടെ അച്ഛനെ വെടിവെച്ചുകൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍. കഴിഞ്ഞ ദിവസം അല്‍ ഫിര്‍ദൗസിലായിരുന്നു സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഇയാള്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോസ്റ്റുകള്‍ക്കും തുറമുഖങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

