കുവൈത്ത് സിറ്റി: ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന  വിസാ വിലക്ക് തുടരുാന്‍ അധികൃതര്‍ തീരുമാനിച്ചു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് അധികൃതരുടെ തീരുമാനം.

തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കില്ല. എന്നാല്‍ നേരത്തെ വിസ ലഭിച്ചവര്‍ക്ക് തുടരുന്നതിന് തടസമില്ല. ഇവര്‍ക്ക് വിസ പുതുക്കുകയും ചെയ്യാം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ വിലക്ക്, അതത് രാജ്യങ്ങളിലെ സാഹചര്യങ്ങളിലെ സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്പോള്‍ പിന്‍വലിക്കുമെന്നാണ് കുവൈത്തിന്റെ നിലപാട്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  വിസ വേണമെങ്കില്‍ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി വേണം.