കര്‍ശനമായ പരിശോധനകള്‍ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. നിയമലംഘകരായ 568 പ്രവാസികളെയാണ് അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവംബര്‍ 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ അധികൃതര്‍ 396 പേരെയാണ് താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. 

Read Also -  ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി