Asianet News MalayalamAsianet News Malayalam

നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് കുവൈത്ത്

നേരത്തെ ഇവരെ നാടുകടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മാനുഷിക പരിഗണനയുടെ പേരില്‍ ഈ തീരുമാനം റദ്ദാക്കി ഓഗസ്റ്റ് 31 വരെ ഇവരുടെ രേഖകള്‍ക്ക് സാധുത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

Kuwait interior ministry cancels deportation of 15000 residency violators
Author
Kuwait City, First Published Jul 3, 2020, 11:42 AM IST

കുവൈത്ത് സിറ്റി: താമസ നിയമലംഘകരായ 15,000 പേരെ നാടുകടത്താനുള്ള നടപടി ഉപേക്ഷിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയങ്ങള്‍ സഹിതം അടിച്ചിട്ടിരുന്ന സാഹചര്യം കൂടി പരിഗണിച്ച് മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനം. ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി 29 വരെ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് പുതിയ ആനുകൂല്യം ലഭിക്കും.

നേരത്തെ ഇവരെ നാടുകടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് മാനുഷിക പരിഗണനയുടെ പേരില്‍ ഈ തീരുമാനം റദ്ദാക്കി ഓഗസ്റ്റ് 31 വരെ ഇവരുടെ രേഖകള്‍ക്ക് സാധുത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. അതേസമയം ഈ വര്‍ഷം ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇവര്‍ സ്വയം രാജ്യം വിട്ടുപോയിട്ടില്ലെങ്കില്‍ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios