Asianet News MalayalamAsianet News Malayalam

Quarantine Violation : വിദേശ ഗായകനും ഗായികയും ക്വാറന്റീന്‍ ലംഘിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത്

ഖത്തരി ഗായകന്‍ ഫഹദ് അല്‍ കുബൈസിക്കെതിരെ യുഎഇ ഗായികയായ അഹ്‍ലം അല്‍ ശംസി സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളില്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം തുടങ്ങി.

Kuwait interior ministry investigates quarantine violation of gulf singers
Author
Kuwait City, First Published Jan 13, 2022, 3:26 PM IST

കുവൈത്ത് സിറ്റി: യുഎഇയില്‍ നിന്നെത്തിയ ഒരു ഗായകനും ഖത്തറില്‍ നിന്നെത്തിയ ഗായികയും (Singers from UAE and Qatar) കുവൈത്തില്‍ ക്വാറന്റീന്‍ ലംഘിച്ച (Violating Quarantine) സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഖത്തര്‍ സ്വദേശിയായ ഗായകന്‍ രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം (Public Relations and Security Media Department) അറിയിച്ചു.

ഖത്തരി ഗായകന്‍ ഫഹദ് അല്‍ കുബൈസിക്കെതിരെ യുഎഇ ഗായികയായ അഹ്‍ലം അല്‍ ശംസി സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും കുവൈത്തിലെത്തിയത്. പരിപാടിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനായി അഹ്‍ലം അല്‍ ശംസി വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ യാത്ര ചെയ്യാനാവില്ലെന്നും അറിയിച്ച് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നുവെന്ന് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു.

എന്നാല്‍ പരിപാടിക്ക് എത്തിയ ഖത്തര്‍ സ്വദേശിയായ ഗായകന്‍ ഫഹദ് അല്‍ കുബൈസി പരിപാടി അവസാനിച്ച ഉടന്‍ തന്നെ സ്വദേശത്തേക്ക് മടങ്ങിയതായും അദ്ദേഹത്തിന് ക്വാറന്റീന്‍ നിബന്ധനകള്‍ ആവശ്യമില്ലായിരുന്നോ എന്നുമായിരുന്നു ഗായികയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് ഖത്തരി ഗായകന്‍ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കെതെയും ശ്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെയും എങ്ങനെ രാജ്യം വിട്ടുവെന്ന് കണ്ടെത്താന്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios