അറസ്റ്റിലായ നാല് പ്രവാസികളും താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരാണ്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃര്‍ വെളിപ്പെടുത്തിയിട്ടില്ല.

കുവൈത്ത് സിറ്റി: കവൈത്തില്‍ വിപുലമായ സംവിധാനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. ഏതാനും പ്രവാസികളുടെ നേതൃത്വത്തില്‍ വഫ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചത്. നാല് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. 

240 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന വാഷ് ഇവിടെ നിന്ന് പിടിച്ചെടുത്തു. വാറ്റാന്‍ ഉപയോഗിച്ചിരുന്ന മൂന്ന് ടാങ്കുകളും ചൂടാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരുന്ന മൂന്ന് ടാങ്കുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 471 ബോട്ടില്‍ മദ്യം പരിശോധനയ്ക്കിടെ പിടിച്ചെടുക്കുകയും ചെയ്തു. 

അറസ്റ്റിലായ നാല് പ്രവാസികളും താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരാണ്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മദ്യ നിര്‍മാണ കേന്ദ്രത്തിന്റെയും പിടിച്ചെടുത്ത സാധനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Scroll to load tweet…


Read also: മൂന്ന് മാസം മുമ്പ് കുഴ‍ഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു