മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി തുർക്കി അൽ മുതൈരിയാണ് മത വിധി പുറപ്പെടുവിച്ചത്

കുവൈത്ത് സിറ്റി : മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് വിലകൂടിയ സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഒരു ഫത്‌വ ഇസ്ലാമിക കാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി തുർക്കി അൽ മുതൈരിയാണ് മത വിധി പുറപ്പെടുവിച്ചത്.

സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ അവകാശികളുടെ സ്വത്താണ്. മരണപ്പെട്ടയാളെ വികൃതമാക്കുന്നതിലേക്ക് നയിക്കാത്ത പക്ഷം അത് നീക്കം ചെയ്യുന്നതിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് കൂട്ടിച്ചേർക്കലുകൾ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ഫത്‌വ നൽകണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫ്യൂണറൽ അഫയേഴ്‌സ് വകുപ്പ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫത്‌വ പുറപ്പെടുവിച്ചത്.