20 വര്‍ഷത്തെ ശിക്ഷാ കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകൾ അവലോകനം ചെയ്യാന്‍ സമിതിയെ നിയോഗിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവ്. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവിട്ടത്.
20 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകൾ അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. തടവുകാരുടെ പട്ടികയും വിലയിരുത്തലും വേഗത്തിലാക്കാൻ തിരുത്തൽ സ്ഥാപനങ്ങളുടെയും ശിക്ഷാ നിർവ്വഹണ അതോറിറ്റികളുടെയും നേതാക്കളോട് ഷെയ്ഖ് ഫഹദ് അൽ യൂസഫ് അഭ്യർത്ഥിച്ചു.
Read Also - 'കുഞ്ഞൻ പക്ഷി' ഭീഷണിയാകുന്നു, നിയന്ത്രിക്കാൻ ശ്രമങ്ങളുമായി അധികൃതർ, പതിനായിരത്തോളം മൈനകളെ ഖത്തറിൽ പിടികൂടി
കുവൈത്തിന്‍റെ തിരുത്തൽ സംവിധാനത്തിനുള്ളിലെ പരിഷ്കരണ, പുനരധിവാസ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ മാറ്റം. നീതി നടപ്പാക്കുന്നതിനും തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്താനും അവസരം നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
