ഇതുവരെ 2,00,572 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,127 പേര്‍ മരണപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 1,144 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 956 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഇതുവരെ 2,00,572 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,127 പേര്‍ മരണപ്പെട്ടു. 1,86,187 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ രാജ്യത്ത് 13,258 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 175 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,081 കൊവിഡ് പരിശോധനകളാണ് കുവൈത്തില്‍ നടത്തിയത്. ആകെ 1,850,363 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.