കുവൈത്ത് സിറ്റി: കുവൈത്തില്‍ ബുധനാഴ്ച 268 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143,260 ആയി. 509 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തരായവരുടെ എണ്ണം 138,134 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 882 ആയി. നിലവില്‍ 4,244 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 79 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 6,435 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,107,581 ആയി.