ശൈഖ് ജാബിര്‍ ബ്രിഡ്‍ജിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരു യുവതി ശ്രമിക്കുന്നെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെടുത്തി. ശൈഖ് ജാബിര്‍ ബ്രിഡ്‍ജിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരു യുവതി ശ്രമിക്കുന്നെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. ആത്മഹത്യാ ശ്രമം പരാജയപ്പെടുത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി ഇവരെ ചോദ്യം ചെയ്‍ത് വരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.