ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് എല്ലാ ഗവർണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കും.
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന ദേശീയദിന ആഘോഷങ്ങൾക്കായി എല്ലാ ഗവർണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഉസ്താദ് അറിയിച്ചു. ഈ നടപടികൾ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തിന് അനുസൃതമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പ്രാഥമിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അൽ ഉസ്താദ് പറഞ്ഞു. ഗൾഫ് സ്ട്രീറ്റിനോട് ചേർന്നുള്ള സയന്‍റിഫിക് സെന്‍ററിന് എതിർവശത്ത്, ബ്നീദ് അൽ ഗർ, ജുലൈഅ എന്നിവിടങ്ങളിലാണിത്. റെസിഡൻഷ്യൽ ഏരിയകളിൽ സമഗ്രമായ സുരക്ഷാ കവറേജ് ഉറപ്പാക്കാൻ അധിക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. മെഡിക്കൽ അത്യാഹിതങ്ങൾ നേരിടാൻ ചെക്ക്‌പോസ്റ്റുകൾ സജ്ജമാണെന്നും കുവൈത്ത് ഫയർഫോഴ്‌സിലെയും കുവൈത്ത് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്നും അൽ ഉസ്താദ് പറഞ്ഞു.
Read Also - കമ്പനി ആസ്ഥാനത്ത് നിന്ന് 17,000 ദിനാർ തട്ടിയെടുത്തു; പ്രവാസി ഒളിവിൽ, തെരച്ചിൽ ശക്തമാക്കി അധികൃതർ
