വിദേശത്തുള്ള സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇപ്പോള്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവാദമുള്ളത്. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ 10 ശതമാനം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് തുടരും. വിലക്ക് നീക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഒരു തരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

വിദേശത്തുള്ള സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇപ്പോള്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവാദമുള്ളത്. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ 10 ശതമാനം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുറത്തേക്ക് പോകാന്‍ അനുമതിയുണ്ട്. ഇവര്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ 'കുവൈത്ത് മുസാഫര്‍' വഴി രജിസ്റ്റര്‍ ചെയ്യണം. സ്വദേശികള്‍ക്ക് രാജ്യം വിട്ട് യാത്ര ചെയ്യുന്നതിന് വാക്സിനേഷനും നിര്‍ബന്ധമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona