ഗൾഫ് രാജ്യങ്ങളില്‍ എല്ലായിടത്തും ഇനി വരും ദിവസങ്ങളില്‍ കൊടും തണുപ്പായിരിക്കും അനുഭവപ്പെടുക.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്‌ച കൊടും തണുപ്പിന്‍റെ പിടിയിലാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.
Read Also - ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു 'വൈറൽ' ചാട്ടം; അവിശ്വസനീയമായ വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ
