Asianet News MalayalamAsianet News Malayalam

കുവൈത്തിലെ യാത്രാ വിലക്കില്‍ മാറ്റമില്ല; ക്വാറന്റീന്‍ 14 ദിവസം തന്നെയായി തുടരും

നേരിട്ടുള്ള പ്രവേശനം വിലക്കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും നേരത്തെയുള്ള തീരുമാനം തന്നെ തുടരുകയാണെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

kuwait travel ban from 34 countries remains as same
Author
Kuwait City, First Published Nov 5, 2020, 2:22 PM IST

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റീന്‍ കാലാവധി ഇപ്പോഴുള്ളതുപോലെ 14 ദിവസം തന്നെയായി തുടരും. അതേസമയം കുവൈത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളുടെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

നേരിട്ടുള്ള പ്രവേശനം വിലക്കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും നേരത്തെയുള്ള തീരുമാനം തന്നെ തുടരുകയാണെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ അധികൃതര്‍ പഠനം നടത്തുകയാണ്. ആഗോള തലത്തിലും പ്രാദേശമായും കൊവിഡ് സാഹചര്യങ്ങളെ വിലയിരുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ കുവൈത്തില്‍ പ്രവേശന വിലക്കുള്ളത്. എന്നാല്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം.

Follow Us:
Download App:
  • android
  • ios