മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാര്‍ വീതം വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കണം.
കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വകലാശാലയില്‍ അടുത്ത അദ്ധ്യയന വര്‍ഷം 300 പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാര്‍ വീതം വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കണം.
അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിംഗിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ പാലിക്കാന്‍ വേണ്ടി കുവൈത്തികളല്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കുവൈത്ത് സർവകലാശാല പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്.
Read also: സമ്പൂർണ വനിതാ ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്
കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും,
അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
