എംബസി സന്ദര്‍ശിച്ചപ്പോള്‍ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി. 

കുവൈത്ത് സിറ്റി: എബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്ത പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിരസിച്ച് കുവൈത്ത് അധികൃതര്‍. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ സ്രോതസ്സുകള്‍ പറയുന്നത് അനുസരിച്ച്, ഈ സംഭവം ചൂണ്ടിക്കാട്ടി എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ഈ പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതിന് കാരണം ഈ കത്തില്‍ പറയുന്നുണ്ട്. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും അതിനാലാണ് തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതെന്നും കത്തില്‍ പറയുന്നു. കത്ത് പരിശോധിച്ച മന്ത്രാലയം, എംബസിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതോടെ പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാകുകയായിരുന്നു. കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. 

Read Also - നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് കുവൈത്തിൽ പ്രവാസി തൊഴിലാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം