ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തണുപ്പില്‍ നിന്ന് രക്ഷനേടി കല്‍ക്കരി കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു. ഇവര്‍ ഏത് രാജ്യത്തെ പൗരയാണെന്നത് വ്യക്തമല്ല. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവതി മുറിയില്‍ കൽക്കരി കത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നുണ്ട്. അടച്ചിട്ട മുറിക്കുള്ളിലെ കിടക്കയിലാണ് യുവതിയെ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ കൽക്കരി കത്തിച്ച നിലയിലും കണ്ടെത്തി.

Read also: ദുബൈയില്‍ പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന് സന്ദേശം; പ്രവാസിക്ക് നഷ്ടമായത് വന്‍തുക

തണുപ്പകറ്റാന്‍ കരി കത്തിച്ചത് വിനയായി; സൗദിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനയ്ക്ക് സമീപം ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെയായിരുന്നു സംഭവം. മരിച്ചവര്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു തമ്പില്‍ കഴിഞ്ഞിരുന്നവരാണ് തണപ്പകറ്റാനായി മരക്കരി കത്തിച്ചത്. പൂര്‍ണമായും അടച്ച തമ്പില്‍ വായുസഞ്ചാരം ഇല്ലാതായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയ റെഡ് ക്രസന്റ് സംഘം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കി.

Read also: യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; അന്ത്യം പഠനത്തിനായി എത്തി പത്താം ദിവസം