പുതിയ മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ദേശീയ അസംബ്ലിയുടെ ആദ്യ സെഷന്‍ ഉദ്ഘാടനം ചെയ്യും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബര്‍ അഞ്ചിന് പ്രഖ്യാപിച്ച 15 അംഗ മന്ത്രിസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് എട്ടു പേരെ മാറ്റി പുനഃസംഘടിപ്പിച്ചാണ് പുതിയ മന്ത്രിസഭ ചുമതലയേറ്റത്.

പുതിയ മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ദേശീയ അസംബ്ലിയുടെ ആദ്യ സെഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ മന്ത്രിസഭയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ രണ്ടുപേര്‍ വനിതകളും. 

Read More -  ഹൈസ്കൂള്‍ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; പ്രവാസി അധ്യാപിക അറസ്റ്റില്‍

പുതിയ മന്ത്രിസഭാംഗങ്ങള്‍

  • തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് (ഒന്നാം ഉപ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി)
  • ബരാക് അലി അല്‍ ഷൈതാന്‍ (ഉപ പ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യം)
  • ഡോ. ബാദര്‍ ഹമദ് അല്‍ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ)
  • ഡോ. അമാനി സുലൈമാന്‍ ബുഖാമസ് (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജം)
  • അബ്ദുല്‍ റഹ്മാന്‍ ബേദാ അല്‍മുതൈരി (ഇന്‍ഫര്‍മേഷന്‍, യുവജനകാര്യം)
  • അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍ റുഷൈദ് (ധനകാര്യം, സാമ്പത്തിക, നിക്ഷേപകാര്യം)
  • ഡോ അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി (ആരോഗ്യം)
  • മായി ജാസിം അല്‍ബാഗില്‍ (സാമൂഹികകാര്യം, വനിതാ-ശിശുകാര്യം)
  • സലീം അബ്ദുല്ല ജാബിര്‍ അല്‍ സബാഹ് (വിദേശകാര്യം)
  • അമ്മാന്‍ അല്‍ അജ്മി (ദേശീയ അസംബ്ലികാര്യ സഹമന്ത്രി, ഭവന-നഗര വികസനം)
  • അബ്ദുല്ല അലി അബ്ദുല്ല അല്‍ സലീം അല്‍ സബാഹ് (പ്രതിരോധം)
  • അബ്ദുല്‍ അസീസ് വലീദ് അല്‍ മുജില്‍ (മുന്‍സിപ്പല്‍കാര്യ സഹമന്ത്രി)
  • മാസിന്‍ സാദ് അല്‍ നാദിഹ് (വാണിജ്യം, വ്യവസായം, കമ്മ്യൂണിക്കേഷന്‍)
  • ഡോ. ഹമദ് അബ്ദുല്‍ വഹാബ് അല്‍ അദാനി (വിദ്യാഭ്യാസം, സയന്റിഫിക് റിസര്‍ച്)
  • അബ്ദുല്‍ അസീസ് മാജിദ് അല്‍ മാജിദ് ( നീതി, ഇസ്ലാമികകാര്യം)

Read More - കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കുമെന്ന് റിപ്പോര്‍ട്ട്