തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്‍ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചത്. 

മനാമ: സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് രണ്ടിന് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്‍ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌