തൊഴിലാളികളുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ശനിയാഴ്ച ദോഹയില്‍ മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച സന്ദേശം.   

ദോഹ: ഖത്തര്‍ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ശനിയാഴ്ച ദോഹയില്‍ മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച സന്ദേശം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിച്ച് അവയുടെ സത്യാവസ്ഥ ഉറപ്പുവരുത്തണം. പൗരന്മാരും പ്രവാസികളും സര്‍ക്കാര്‍ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും മാത്രം പിന്തുടരണമെന്നും മന്ത്രാലയം അറിയിച്ചു.