Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് മദ്യം ശേഖരം പിടികൂടി

ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമവും കഴിഞ്ഞ ദിവസം കസ്റ്റംസ് പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്.

Large quantities of liquor seized from expatriates residence in Oman
Author
First Published Sep 15, 2022, 11:01 AM IST

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. 

അതേസമയം ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഇത് കണ്ടെത്തിയ കസ്റ്റംസ്, കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
 

Read also: കുവൈത്തിൽ തൊഴിലുടമ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

16 വയസുകാരിക്ക് അശ്ലീല സന്ദേശമയച്ചു; ദുബൈയില്‍ ടെന്നിസ് കോച്ചിന് ശിക്ഷ
ദുബൈ: 16 വയസുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസിക്ക് ദുബൈയില്‍ 2000 ദിര്‍ഹം പിഴ. ടെന്നിസ് കോച്ചായ ഇയാള്‍ തന്റെ കീഴില്‍ പരിശീലനം നടത്തുന്ന കുട്ടിയ്ക്കാണ് മാന്യമല്ലാത്ത സന്ദേശം അയച്ചത്. ഫേസ്‍ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‍തെന്നാണ് പരാതി.

ദുബൈയിലെ ഒരു ടെന്നിസ് ക്ലബില്‍ പരിശീലനത്തിന് ചേര്‍ന്ന പെണ്‍കുട്ടി, കോച്ചിന്റെ ശല്യം കാരണം പിന്നീട് പരിശീലനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ കാമുകിയാവണമെന്നായിരുന്നു പെണ്‍കുട്ടിയോട് ഇയാള്‍ അഭ്യര്‍ത്ഥിച്ചത്. തന്നെ കാണാന്‍ വരണമെന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടിയെ കാണാനായി വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തുവെന്ന് ദുബൈ ക്രിമിനല്‍ കോടതിയിലെ കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

Read also:  യുഎഇയിലെ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം; കടല്‍ കടന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

Follow Us:
Download App:
  • android
  • ios