കമ്പനികൾ വ്യാ​ജ​വി​വ​ര​ങ്ങ​ൾ ന​ൽ​കി മനഃപൂർവ്വം യഥാർത്ഥ വരുമാനം മറച്ചുവെച്ചതുൾപ്പെടെ കാര്യമായ നികുതി ക്രമക്കേടുകൾ നടത്തിയതായി അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ കണ്ടെത്തി​.

ദോ​ഹ: ഖത്തറിൽ 3.6 കോ​ടി റി​യാ​ലിന്റെ നി​കു​തി വെ​ട്ടി​പ്പ് നടത്തിയ 13 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി (ജി.​ടി.​എ). വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​മാ​യി ചേ​ർ​ന്ന് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​ക​മ്പ​നി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റഫർ ചെ​യ്തു.

കമ്പനികൾ വ്യാ​ജ​വി​വ​ര​ങ്ങ​ൾ ന​ൽ​കി മനഃപൂർവ്വം യഥാർത്ഥ വരുമാനം മറച്ചുവെച്ചതുൾപ്പെടെ കാര്യമായ നികുതി ക്രമക്കേടുകൾ നടത്തിയതായി അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ കണ്ടെത്തി​. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് മു​ന്നി​ൽ കൈ​മാ​റി​യ ക​മ്പ​നി​ക​ൾ ഖത്തറിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതാണെന്ന് ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കും നികുതി വെട്ടിപ്പിനുമെതിരായ ആദായനികുതി നിയമത്തിലെ (2018 ലെ നിയമം നമ്പർ 24) വ്യവസ്ഥകൾക്കനുസൃതമായി, ഈ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​കു​തി വെ​ട്ടി​പ്പ് ഗൗ​ര​വ​മേ​റി​യ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും എ​ല്ലാ നി​കു​തി​ദാ​യ​ക​രും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ​നി​ന്ന് നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി.​ടി.എ ഓർമിപ്പിച്ചു.