Asianet News MalayalamAsianet News Malayalam

പ്രവാസി നിയമസഹായ സെൽ സേവനം ഖത്തറിലും

പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു

legal aid for expats extended to Qatar
Author
Qatar, First Published Dec 17, 2019, 7:18 PM IST

ഖത്തര്‍: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.  

കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും നോർക്ക ലീഗൽ കസൾട്ടന്റ്മാരെ നിയമിച്ചിട്ടുണ്ട്. ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടു ബുദ്ധിമുകൾക്കും നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം നഷ്ടപരിഹാര/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക,  വിവിധ ഭാഷകളിൽ തർജ്ജമ നടത്തുതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കു മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 എ വിലാസത്തിലോ, ceo@norkarosto.net, ceonorkarosto@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ ഫാറം www.norkarosto.org ലഭിക്കും. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽനിന്നും), 00918802012345 (വിദേശത്തുനിന്ന്  മിസ്ഡ് കോൾ സേവനം) ലഭിക്കും.

Follow Us:
Download App:
  • android
  • ios