ഹറം മുറ്റത്തെ ക്ലോക്ക് ടവറിന് മുകളിലുണ്ടായ മിന്നലിന്റെ മനോഹരമായ ചിത്രമാണ് അദ്ദേഹം പകര്‍ത്തിയത്.
മക്ക: മക്കയിലെ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സൗദി ഫോട്ടോഗ്രാഫര്‍ യാസര്‍ ബക്ഷ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഹറം മുറ്റത്തെ ക്ലോക്ക് ടവറിന് മുകളിലുണ്ടായ മിന്നലിന്റെ മനോഹരമായ ചിത്രമാണ് അദ്ദേഹം പകര്‍ത്തിയത്. 2014 മുതല്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് യാസര്‍. സൗദി പ്രഫഷണല്‍ ലീഗിന്റെ അംഗീകാരമുള്ള ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ദേശീയ മാധ്യമ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
സൗദിയില്‍ അടുത്ത വെള്ളിയാഴ്ച വരെഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് തോടുകളും താഴ് വരകളും നിറഞ്ഞു കവിഞ്ഞിരുന്നു.
