ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ അറിയിച്ചത്. ഉച്ചയ്ത്ത് 12 മണിയോടെ വിവരം കിട്ടിയെന്നും ഉടന്‍ സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

അജ്‍മാന്‍: ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് നാല് വയസുകാരന്‍ മരിച്ചു. ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലോഹഭിത്തിക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. അജ്മാനിലെ നുഐമിയ ഏരിയയിലാണ് സംഭവം നടന്നത്.

ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ അറിയിച്ചത്. ഉച്ചയ്ത്ത് 12 മണിയോടെ വിവരം കിട്ടിയെന്നും ഉടന്‍ സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുട്ടി താഴേക്ക് വീഴുന്ന സമയത്ത് അമ്മ വീടിനുള്ളില്‍ ഉണ്ടായികരുന്നു. രണ്ടാമത്തെ കുട്ടിയെ പരിചരിക്കുന്നതിനിടെ ശ്രദ്ധ തെറ്റിയപ്പോഴായിരുന്നു അപകടം. കുട്ടി താഴെ വീണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ നിലവിളിച്ചുകൊണ്ട് അമ്മയും താഴേക്ക് ഓടി. ഇവരുടെ നിലവിളി കേട്ടാണ് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഓടിയെത്തിയത്.