പരിശോധനയില്‍ എല്‍എംആര്‍എ എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി.

മനാമ: ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ). ഇതനുസരിച്ച് മുഹറക് ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.

പരിശോധനയില്‍ എല്‍എംആര്‍എ എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്റ്‌സ് അഫയേഴ്‌സ്, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 17506055 എന്ന കോള്‍ സെന്റര്‍ നമ്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read More- വീണ്ടും പരിശോധന ശക്തമാക്കി അധികൃതര്‍; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാര്‍ഡുകളിലും മെറ്റല്‍ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെ പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്. 46 കടകളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു.

17 പ്രവാസി തൊഴിലാളികളെ ഇവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. പിടിയിലാവരെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More:  കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച സിഐഡി ഉദ്യോഗസ്ഥനെ കടിച്ചു; പ്രവാസിക്കെതിരെ നടപടി

ബഹ്റൈനില്‍ ഭിന്നശേഷിക്കാരിയായ നഴ്സറി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച പ്രവാസി അധ്യാപികമാര്‍ക്ക് ശിക്ഷ

മനാമ: ഭിന്നശേഷിക്കാരിയായ നഴ്‍സറി വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സംഭവത്തില്‍ ബഹ്റൈനില്‍ പ്രവാസി അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം അതേസ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്ന മറ്റൊരു ജീവനക്കാരി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം. വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച ജീവനക്കാരിക്ക് 12 മാസം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലോവര്‍ കറക്ഷണല്‍ ജസ്റ്റിസ് കോടതിയാണ് വിധി പറഞ്ഞത്. ആവശ്യമായ പെര്‍മിറ്റുകളില്ലാതെ ജോലി ചെയ്‍തതിന് ഇരുവര്‍ക്കും 100 ബഹ്റൈനി ദിനാര്‍ വീതം പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഇവരെ നാടുകടത്തുമെന്നും ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ അറിയിച്ചു.