വെള്ളിയാഴ്ച രാവിലെയോടെ മലപ്പുറം സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം

ജിദ്ദ: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. ഇരുമ്പുഴി ചാലിൽ കിഴക്കേ തലാപ്പിൽ മുസ്തഫയാണ് മരിച്ചത്. 62 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ മലപ്പുറം സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹിക കായിക രം​ഗങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ജിദ്ദ സ്പോർട്ടിങ് യുണൈറ്റഡ് സ്ഥാപകരിൽ ഒരാളും ജിദ്ദ ബൗളിങ് സെന്റർ മാനേജറുമായിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: ബിൻഷാദ്, ഷാനിദ്, നാഷിദ്.

read more: സൗദി അറേബ്യയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മരിച്ചു