Asianet News MalayalamAsianet News Malayalam

UAE National Day : ഐ.പി.എയുടെ യുഎഇ ദേശീയ ദിനാഘോഷം എം.എ യൂസഫലി ഉദ്‍ഘാടനം ചെയ്യും

ബിസിനസ്‌ നെറ്റ്‌വർക്ക് ഇന്റർനാഷനൽ പ്രൊമോട്ടേഴ്‍സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ഈ മാസം 11 ന് ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും

MA Yusuff Ali to inaugurate UAE National Day celebration by IPA in Dubai
Author
Dubai - United Arab Emirates, First Published Dec 9, 2021, 10:22 AM IST

ദുബൈ: ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്‌ നെറ്റ്‌വർക്ക് ഇന്റർനാഷനൽ പ്രൊമോട്ടേഴ്‍സ് അസോസിയേഷൻ (ഐ.പി.എ) യു.എ.ഇയുടെ സുവർണജൂബിലി ദേശീയദിനം വ്യത്യസ്‍തമായ പരിപാടികളോടെ ആഘോഷിക്കുംന്നു 'യു.എ.ഇ @ 50 - സലൂട്ടിംഗ് ദി നേഷൻ' എന്ന പേരിൽ  ഈ മാസം 11 ന് ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി. 

ലുലു ഇൻർനാഷനൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ യൂസഫലി ഉദ്ഘടനം ചെയ്യും. തമിഴ് നടൻ  വിജയ് സേതുപതി, മുൻ മന്ത്രിയും അജ്‌മാൻ റൂളേഴ്‌സ് കോർട്ട് മേധാവിയുമായ ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇന്ത്യൻ വ്യവസായികളും അറബ് പ്രമുഖരും ജനപ്രതിനിധികളും ജനപ്രിയ താരങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ ജീവിതവും സംരംഭങ്ങളും കെട്ടിപ്പടുത്ത യുഎഇ പിറവിയുടെ അമ്പതാണ്ട് പിന്നിടുമ്പോൾ, അറബ് സമൂഹത്തോടൊപ്പം രാജ്യത്തിന്റെ കുതിപ്പിലും വളർച്ചയിലും സന്തോഷം പ്രകടിപ്പിക്കാനും യുഎഇ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങൾക്കും സഹിഷ്‍ണുതയ്‍ക്കും സുരക്ഷിതത്വത്തിനും നന്ദി അർപ്പിക്കാനും വേണ്ടിയാണ് ഐ.പി.എ പ്രത്യേക ചടങ്ങ് ഒരുക്കുന്നതെന്ന് ചെയർമാൻ വി. കെ. ഷംസുദ്ദീൻ പറഞ്ഞു.

ഇന്ത്യൻ പ്രവാസി സംരംഭകർ രാജ്യത്തിന് നന്ദിയർപ്പിക്കുന്നതിന്റെ ഭാഗമായി  'ഇൻഫ്ലുവൻഷ്യൽ ഇന്ത്യൻസ് സലൂട്ടിങ് ദ് നേഷൻ' എന്നപേരിൽ ഇംഗ്ലീഷിൽ തയാറാക്കിയ കോഫീ ടേബിൾ ബുക്കിന്റെ പ്രകാശനവും നടക്കും. വാണിജ്യ വ്യാപാര രംഗങ്ങളിൽ പതിറ്റാണ്ടുകളുടെ സേവനമുദ്ര പതിപ്പിച്ച ഇന്ത്യയിലെയും ഗൾഫിലെയും സംരംഭകരെ ചടങ്ങില്‍ ആദരിക്കും. 

ഗൾഫിലെ മലയാളി സംരംഭകർക്ക് മാർഗദർശനവും മികച്ച പരിശീലനവും നൽകുന്ന വേദിയാണ് ഐപിഎ. വാണിജ്യ രംഗത്തെ പ്രമുഖരുടെ സെഷനുകൾ, ബിസിനസ് സമ്മേളനങ്ങൾ, വ്യക്തി വികാസ പരിശീനലങ്ങൾ എന്നിവ ഈ സംരംഭക ശൃംഖലയ്ക്ക് കീഴിൽ നടന്നു വരുന്നു. മറ്റ് ജിസിസി രാജ്യങ്ങളിലും ഐപിഎ ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സ്ഥാപക ചെയർമാൻ എ. കെ. ഫൈസൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പേസ് ഗ്രുപ്പ് ചെയർമാൻ പി.എ ഇബ്രാഹിം ഹാജി, കൈരളി ടി.എം.ടി ഡയറക്ടർ പഹലിഷ, സംരംഭകരായ അബ്‍ദുല്ല ഹിളർ,  ജമീൽ മുഹമ്മദ്, തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽവഫ, മുഹമ്മദ് ഷാഫി, ഷിഹാബ് തങ്ങൾ, ബഷീർ, റഫീഖ്, തൽഹത്ത്, ഷംസുദ്ദീൻ നെല്ലറ, എ.എ.കെ. മുസ്തഫ, റിയാസ് കിൽട്ടൻ, യാസർ അറഫാത്ത്, റയ്ഹാനത്ത് അലി, ഹാരിസ് കാട്ടകത്ത്, അഫി അഹ്‌മദ്‌, ഹകീം വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios