മഹ്സൂസ് 157-ാമത് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്നു വിജയികള്‍

മഹ്സൂസ് 157-ാമത് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്നു വിജയികള്‍. തായിലാൻഡിൽ നിന്നുള്ള ഇന്‍റീരിയര്‍ ഡിസൈനര്‍ ചാനികാൺ ആണ് ആദ്യ വിജയി. ഏപ്രിൽ 2023 മുതൽ ദുബായിൽ പ്രവര്‍ത്തിക്കുന്ന അവര്‍ ഓഗസ്റ്റ് മുതൽ മഹ്സൂസ് കളിക്കുന്നുണ്ട്. 45 വയസ്സുകാരിയായ അവര്‍ വൈകിയെത്തിയ പിറന്നാള്‍ സമ്മാനം എന്നാണ് സമ്മാനത്തുകയെ വിശേഷിപ്പിക്കുന്നത്. തനിക്ക് ലഭിച്ച തുക കൊണ്ട് അമ്മയെ യൂറോപ്പിൽ അവധി ആഘോഷിക്കാന്‍ കൊണ്ടുപോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള 55 വയസ്സുകാരനായ മീനാക്ഷിസുന്ദരമാണ് രണ്ടാമത്തെ വിജയി. ദുബായിൽ 20 വര്‍ഷമായി സ്ഥിരതാമസമാണ്. മുൻപും മഹ്സൂസിലൂടെ ചെറിയ സമ്മാനങ്ങള്‍ മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. 25 വയസ്സുകാരനായ മകന്‍റെ തുടര്‍വിദ്യാഭ്യാസത്തിനും ജീവകാരുണ്യപ്രവര്‍ത്തികള്‍ക്കുമായി പണം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ വിജയി പാകിസ്ഥാനിൽ നിന്നുള്ള പ്രവാസി സയദ് ആണ്. ദുബായിൽ വാലെറ്റ് ഡ്രൈവറായി ജോലി ചെയ്യുകയാണ് 28 വയസ്സുകാരനായ സയദ്. ലൈവ് ഡ്രോയിൽ തന്നെ തനിക്ക് സമ്മാനം ലഭിച്ച വിവരം സയദ് അറിഞ്ഞു. പാകിസ്ഥാനിൽ ഒരു കഫെറ്റീരിയ തുടങ്ങാനാണ് സയദ് ആഗ്രഹിക്കുന്നത്. 

മഹ്സൂസ് ബോട്ടിൽ വെറും 35 ദിര്‍ഹം മുടക്കി വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ചകളിലെ ഡ്രോയും ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഉയര്‍ന്ന സമ്മാനം 20 മില്യൺ ദിര്‍ഹം. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് സമ്മാനം 1,50,000 ദിര്‍ഹം. നാലാം സമ്മാനം 25 ദിര്‍ഹത്തിന്‍റെ സൗജന്യ മഹ്സൂസ് ലൈൻ. അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. ഇത് കൂടാതെ ട്രിപ്പിൾ 100 വീക്കിലി ഡ്രോയിൽ ഓരോ ആഴ്ച്ചയും മൂന്നു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം ഉറപ്പ്.