Asianet News MalayalamAsianet News Malayalam

മഹ്സൂസ് ഗോൾഡൻ റംസാൻ: 10 സ്വര്‍ണ്ണ നാണയങ്ങള്‍ നേടി പ്രവാസി

റംസാൻ മാസം മുഴുവൻ ആഴ്ച്ചതോറും സമ്മാനങ്ങള്‍ നേടാൻ ഇപ്പോള്‍ അവസരമുണ്ട്. അടുത്ത ശനിയാഴ്ച്ച നറുക്കെടുപ്പിൽ വിജയിക്കുന്നയാള്‍ക്ക് 200 ഗ്രാം സ്വര്‍ണ്ണം നേടാനാകും

Mahzooz Golden Ramadan Raffle 2023 results march
Author
First Published Mar 29, 2023, 5:30 PM IST

റംസാൻ മാസത്തിലെ ആദ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് മഹ്സൂസ്. 121-ാമത്തെ ആഴ്ച്ച നറുക്കെടുപ്പിൽ 10 സ്വര്‍ണ്ണ നാണയങ്ങളായിരുന്നു സമ്മാനം.

ഫിലിപ്പീൻസിൽ നിന്നുള്ള എച്ച്‍.ആര്‍ പ്രൊഫഷണലായ മേരി ഗ്രേസ് (റാഫ്ൾ ഐ.ഡി 32359322) ആണ് വിജയി. പത്തു വര്‍ഷമായി കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസിക്കുകയാണ് അവര്‍. രണ്ടുവര്‍ഷം മുൻപ് വീട്ടുകാരിലൂടെയാണ് മഹ്സൂസിനെക്കുറിച്ച് മേരി അറിഞ്ഞത്. അതിന് ശേഷം സ്ഥിരമായി അവര്‍ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.
 
കുടുംബമാണ് ഭാഗ്യമെന്ന് മേരി ഗ്രേസ് പറഞ്ഞു. എന്‍റെ രക്ഷിതാക്കള്‍ റിട്ടയര്‍ ചെയ്തവരാണ്. അവരാണ് എന്‍റെ സഹോദരിയുടെ കുട്ടികളെ പരിചരിക്കുന്നത്. എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കാന്‍ അവരാണ് നിര്‍ബന്ധിക്കാറ്. ഒരിക്കൽ ഞാൻ വിജയിക്കുമെന്ന് അറിയാമായിരുന്നു - മേരി ഗ്രേസ് പറഞ്ഞു.

ഈ ആഴ്ച്ചയിലെ ഗ്യാരണ്ടീഡ് മില്യണയര്‍ ആയത് ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് (ID 32284456) ആണ്. AED 1,000,000 ആണ് പ്രൈസ് മണി. റംസാൻ മാസം മുഴുവൻ ആഴ്ച്ചതോറും സമ്മാനങ്ങള്‍ നേടാൻ ഇപ്പോള്‍ അവസരമുണ്ട്. അടുത്ത ശനിയാഴ്ച്ച നറുക്കെടുപ്പിൽ വിജയിക്കുന്നയാള്‍ക്ക് 200 ഗ്രാം സ്വര്‍ണ്ണം നേടാനാകും.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും  20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ഇതോടൊപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
 

Follow Us:
Download App:
  • android
  • ios