വെറും 35 ദിര്‍ഹം മുടക്കി വാട്ടര്‍ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം.  ഈ ആഴ്ച്ച നറുക്കെടുപ്പിൽ 1532 പേര്‍ AED 374,500 സ്വന്തമാക്കി. 

ജൂൺ പത്തിന് നടന്ന മഹ്സൂസ് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ള്‍ പ്രൈസ് AED 1,000,000 സ്വന്തമാക്കി സിറിയന്‍ പ്രവാസി. അമിന്‍ ആണ് 132-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ 47-ാമത് മില്യണയര്‍ പദവി നേടിയത്.

മഹ്സൂസ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സിറിയന്‍ മില്യണയറാണ് 15 വര്‍ഷമായി യു.എ.ഇയിൽ കസ്റ്റംസ് ക്ലിയറൻസ് ഏജന്‍റായി ജോലി നോക്കുന്ന അമിൻ. രണ്ടു വര്‍ഷമായി അമിൻ സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട്. ആദ്യമെല്ലാം ചെറിയ പ്രൈസുകള്‍ നേടിയിരുന്ന അമിൻ, ഒറ്റയടിക്ക് മില്യൺ ദിര്‍ഹം നേടിയതിന്‍റെ അമ്പരപ്പിലാണ്.

"നറുക്കെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിറുത്തി മഹ്സൂസ് വെബ്സൈറ്റ് നോക്കാന്‍ തീരുമാനിച്ചു. ആദ്യം കണ്ടത് സിറിയയിൽ നിന്നാണ് വിജയി എന്നാണ്, തൊട്ടടുത്ത് എന്‍റെ പേരും കണ്ടു. എനിക്ക് സ്വയം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീണ്ടും വണ്ടിയോടിക്കാന്‍ തുടങ്ങി. വീട്ടിലെത്തിയപ്പോള്‍ നന്നായി ഒന്ന് ശ്വാസമെടുത്ത് വീണ്ടും മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. അപ്പോഴും പത്ത് ലക്ഷം ദിര്‍ഹം എനിക്കാണെന്ന് മനസ്സിലായി. യാഥാര്‍ത്ഥ്യം ഉൾക്കൊണ്ടപ്പോള്‍ ഞാന്‍ എന്‍റെ മകനെ കെട്ടിപ്പുണര്‍ന്നു. മകനോട് പറ‍ഞ്ഞു: നിന്‍റെ ഭാവി സുരക്ഷിതമായി. മഹ്സൂസിനോടാണ് നന്ദി. അപ്രതീക്ഷിതമാണ് ഈ സര്‍പ്രൈസ്."

ഇതേ നറുക്കെടുപ്പിൽ 1532 പേര്‍ AED 374,500 സ്വന്തമാക്കി. വെറും 35 ദിര്‍ഹം മുടക്കി വാട്ടര്‍ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പുകള്‍ ശനിയാഴ്ച്ച തോറും നടക്കും. പിന്നാലെ ഗ്രാൻഡ് ഡ്രോയും. വിജയിച്ചാൽ AED 20,000,000 സ്വന്തമാകും. പുതിയ ആഴ്ച്ച റാഫ്ൾ ഡ്രോയിലൂടെ 1,000,000 ദിര്‍ഹം നേടി ഗ്യാരണ്ടീഡ് മില്യണയര്‍ ആകാം.