ജൂൺ ഒന്നു മുതൽ സെപ്റ്റംബര്‍ 10 വരെ ദുബായ് സ്പോര്‍ട്സ് വേൾഡ് ഇൻഡോര്‍ സ്പോര്‍ട്ടിങ് അരീന പ്രൊഫഷണൽ അത്ലറ്റുകള്‍ക്കും കുടുംബങ്ങളും ആരോഗ്യപ്രദമായ കായിക വിനോദങ്ങളിൽ പങ്കെടുക്കാം.
ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ദുബായ് സ്പോര്‍ട്സ് വേൾഡിനോട് സഹകരിച്ച് മഹ്സൂസ്.
ജൂൺ ഒന്നു മുതൽ സെപ്റ്റംബര്‍ 10 വരെ ദുബായ് സ്പോര്‍ട്സ് വേൾഡ് ഇൻഡോര്‍ സ്പോര്‍ട്ടിങ് അരീന പ്രൊഫഷണൽ അത്ലറ്റുകള്‍ക്കും കുടുംബങ്ങളും ആരോഗ്യപ്രദമായ കായിക വിനോദങ്ങളിൽ പങ്കെടുക്കാനുള്ള വേദിയാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ്ബോള്‍, ബാഡ്‍മിന്‍റൺ, ടെന്നീസ്, വോളിബോൾ, ടേബിൾ ടെന്നീസ്, പാഡ്ൽ, പിക്ബോള്‍ തുടങ്ങിയ കളികളാണ് അനുവദിക്കുക.
സബീൽ ഹാള്‍ 2-6 ആണ് പ്രധാന വേദികള്‍. 12 അക്കാദമികളുടെ സമ്മര്‍ ക്യാംപും എല്ലാ പ്രായത്തിലുള്ളവര്‍ക്കും അത്ലെറ്റിക് കോച്ചിങ്ങും ലഭിക്കും.
ജനങ്ങളുടെ ആരോഗ്യവും മൊത്തത്തിലുള്ള ജീവിതശൈലി മെച്ചപ്പെടുത്തലിനും ദുബായ് സ്പോര്‍ട്സുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഫരീദ് സാംജി പറഞ്ഞു.
രണ്ടുവര്‍ഷം കൊണ്ട് മഹ്സൂസ് AED 415,000,000 ആണ് 240,000 വിജയികള്‍ക്ക് സമ്മാനമായി നൽകിയത്. ഇതിന് പുറമെ സജീവമായ പങ്കാളിത്തങ്ങളിലൂടെ 10,000-ൽ അധികം പേര്‍ക്ക് സഹായവും നൽകി. വെറും AED 35 മുടക്കി വാട്ടര്‍ബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിലെ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും കളിക്കാം. ഏറ്റവും ഉയര്‍ന്ന സമ്മാനം AED 20,000,000. വീക്കിലി റാഫ്ൾ ഡ്രോയിലൂടെ ആഴ്ച്ചതോറും AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയര്‍ പദവിയും നേടാം.
