സിറിയ, എത്യോപ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സ്‍മാര്‍ട്ട്ഫോണ്‍ വാങ്ങാനും യാത്ര ചെയ്യാനുമൊക്കെയായിരിക്കും സമ്മാനത്തുക ചെലവഴിക്കുക.

ദുബൈ: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, 2022 ഒക്ടോബര്‍ 22ന് നടന്ന തങ്ങളുടെ 99-ാമത് നറുക്കെടുപ്പിലൂടെ പുതിയ വിജയികളെ സ്വാഗതം ചെയ്‍തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി 29ല്‍ അധികം മള്‍ട്ടിമില്യനയര്‍മാരെയാണ് മഹ്‍സൂസ് സൃഷ്ടിച്ചത്. അവരില്‍ തന്നെ ഒന്‍പത് പേര്‍ക്ക് സമ്മാനം ലഭിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേരാണ് റാഫിള്‍ ഡ്രോയില്‍ വിജയികളായി 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്.

ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ ജീവനക്കാരനായ എത്യോപ്യന്‍ പൗരന്‍ അലി, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ ജീവിക്കുകയാണ്. 32 വയസുകാരനായ അദ്ദേഹം എല്ലാ ആഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജോലിത്തിരക്കുകളിലായിരുന്നപ്പോഴാണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അവിടെവെച്ച് ഒരു സുഹൃത്ത് അദ്ദേഹത്തെ അറിയിച്ചു. വലിയ വിജയം കൈവന്ന സന്തോഷം അലിയ്ക്ക് അടക്കിവെയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന് ഒരു സമ്മാനം ലഭിക്കുന്നത്.

'ഞാന്‍ വിജയിയായെന്ന് അറിയിച്ചുകൊണ്ട് ഞായറാഴ്ച മഹ്‍സൂസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. യുഎഇയില്‍ തന്നെയുള്ള ഒരു ബിസിനസില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെന്നതിനാല്‍ ഈ വിജയം എന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. ഒപ്പം ഭാര്യയ്ക്ക് ഒരു പുതിയ സ്‍മാര്‍ട്ട് ഫോണ്‍ സമ്മാനം നല്‍കാനും പദ്ധതിയിടുന്നുണ്ട്' - അലി പറഞ്ഞു.

ജ്വല്ലറി സ്റ്റോറില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ ശ്രീരാഗിനും അപ്രതീക്ഷിത ടെലിഫോണ്‍ കോളിലൂടെയാണ് ഭാഗ്യം കൈവന്നത്. 36 വയസുകാരനായ ശ്രീരാഗ് ആകെ അഞ്ച് തവണ മാത്രമാണ് മഹ്‍സൂസില്‍ പങ്കെടുത്തിട്ടുള്ളത്. അപ്പോഴേക്കും വലിയ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ഇനി കുറേകൂടി സജീവമായി നറുക്കെടുപ്പില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 'ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ശനിയാഴ്ച തത്സമയ നറുക്കെടുപ്പ് കാണാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ തന്നെ മഹ്‍സൂസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ സത്യത്തില്‍ അത്ഭുതപ്പെട്ടുപോയി - ശ്രീരാഗ് പറയുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ് ശ്രീരാഗ്. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുന്നതില്‍ യുഎഇ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. നറുക്കെടുപ്പില്‍ സമ്മാനം കിട്ടിയ വിവരം അദ്ദേഹം ഇതുവരെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ല. എന്നാല്‍ ഈ വലിയ വിജയത്തിലൂടെ കൈവരുന്ന തുക തന്റെ സഹോദരിയെ സഹായിക്കാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

സിറിയന്‍ പൗരനായ ഇന്റീരിയര്‍ ഡിസൈനര്‍ മഹ്‍മൂദാണ് ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ ഫോണ്‍ മഹ്‍സൂസില്‍ നിന്ന് ലഭിച്ച മറ്റൊരാള്‍. പത്ത് തവണ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത അദ്ദേഹം, പത്താം തവണ തന്നെ ഭാഗ്യം കടാക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

സമ്മാനത്തുക എങ്ങനെ ബുദ്ധിപൂര്‍വം ചെലവഴിക്കണമെന്ന് ഈ 37 വയസുകാരന്‍ ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ. എന്നാല്‍ അത് തന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. 

മഹ്‍സൂസില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും, മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാനുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതുവഴി ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹം (പരിമിതകാല ഓഫര്‍), രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായ 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരം ലഭിക്കും. ഇതേ ടിക്കറ്റുകള്‍ മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടു‍കയും ചെയ്യും. 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയും മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.