Asianet News MalayalamAsianet News Malayalam

കഠിനാധ്വാനം ഫലം കണ്ടത് മഹ്‍സൂസിലൂടെ; മൂന്ന് പേര്‍ക്ക് 300,000 ദിര്‍ഹം സമ്മാനം

റാഫിള്‍ ഡ്രോയില്‍ വിജയികളായ രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനും കൂടി ആകെ 300,000 ദിര്‍ഹമാണ് മഹ്‍സൂസ് സമ്മാനിച്ചത്.

Mahzooz Rewards Fathers For Their Hardwork
Author
Dubai - United Arab Emirates, First Published Jul 28, 2022, 2:05 PM IST

ദുബൈ: തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 25 മില്യനയര്‍മാരെ സൃഷ്‍ടിച്ച മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി, കഴിഞ്ഞയാഴ്‍ച നടന്ന 86-ാമത് നറുക്കെടുപ്പിലും നിരവധിപ്പേരുടെ ജീവിതങ്ങളാണ് മാറ്റിമറിച്ചത്. കുടുംബത്തെ അത്യധികം സ്‍നേഹിക്കുന്ന മൂന്ന് അച്ഛന്‍മാരാണ് ഇത്തവണ റാഫിള്‍ ഡ്രോയില്‍ വിജയികളായത്. 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയ ഇവര്‍ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ കൂടുതല്‍ മനോഹരമാക്കാനുള്ള ഒരുക്കങ്ങളിലാണ്.

പാകിസ്ഥാന്‍ സ്വദേശികളായ ഹസ്സന്‍, സുല്‍ഫ്ഖര്‍, ഇന്ത്യക്കാരനായ രാംനാഗിന എന്നിവരാണ് പുതിയ റാഫിള്‍ ഡ്രോ വിജയികള്‍. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും അവരുടെ ജീവിതങ്ങള്‍ മാറ്റിമറിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

തയ്യല്‍ ജോലിക്കാരനായ ഹസ്സന്‍ മൂന്ന് കുട്ടികളുടെ പിതാവാണ്. 44കാരനായ അദ്ദേഹം കുടുംബത്തോടൊപ്പം പാകിസ്ഥാനിലാണ് ജീവിക്കുന്നത്. കഴിഞ്ഞയാഴ്‍ച നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് വിജയിയായ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. ദുബൈയില്‍ ജീവിക്കുന്ന സഹോദരനാണ് ഹസ്സനെ ആദ്യമായി  മഹ്‍സൂസിനെക്കുറിച്ച് പരിചയപ്പെടുത്തിയത്. അടുത്തിടെ മാത്രം മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം 2022 ജൂണ്‍ മാസം മുതല്‍ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുകയാണ്. പ്രതിവാര നറുക്കെടുപ്പുകള്‍ മുടങ്ങാതെ കാണുകയും ചെയ്‍തിരുന്നു.

തത്സമയ നറുക്കെടുപ്പിലൂടെ തന്റെ സമ്മാന നേട്ടം കണ്ട് അത്ഭുതപ്പെട്ടുപോയ ഹസ്സന്‍ ആ നിമിഷത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ, 'ഇങ്ങനെയൊരു വിജയത്തില്‍ മഹ്‍സൂസിനോടുള്ള എന്റെ നന്ദിയും എന്റെ സന്തോഷവും എങ്ങനെ പ്രകടിപ്പിക്കണമെന്നുപോലും എനിക്ക് അറിയില്ല. ഈ തുക കൊണ്ട് പാകിസ്ഥാനില്‍ സ്വന്തം ബിസിനസ് തുടങ്ങാനാണ് വിചാരിക്കുന്നത്. ഒപ്പം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം. മഹ്‍സൂസിനെ എനിക്ക് പരിചയപ്പെടുത്തിയ എന്റെ സഹോദരനും എന്റെ ജീവിതം കൂടുതല്‍ മെച്ചമുള്ളതാക്കി മാറ്റിയ മഹ്‍സൂസിനും നന്ദി പറയുന്നു'.

മൂന്ന് കുട്ടികളുടെ പിതാവായ 34 വയസുകാരന്‍ സുല്‍ഫ്ഖറും പാകിസ്ഥാന്‍ സ്വദേശിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറിലെ ഒരു സെക്യൂരിറ്റി സ്ഥാപനത്തില്‍ ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹത്തിനെയും 86-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തി. നേരത്തെ ദുബൈയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം മഹ്‍സൂസില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് തനിക്ക് 100,000 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന വിവരം അറിഞ്ഞത്.

ഇത്രയും വലിയൊരു തുകയുടെ സമ്മാനം ലഭിച്ചെന്ന് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സുല്‍ഫ്ഖര്‍ പറയുന്നത്. 'ഈ വിജയത്തിന്റെ അടക്കാനാവാത്ത ആവേശത്തിലാണ് ഞാന്‍. ദുബൈയിലെ ഒരു സുഹൃത്താണ് മഹ്‍സൂസിനെ പരിചയപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലെ മഹ്‍സൂസിന്റെ സജീവമായ ഇടപെടലുകളും ശ്രദ്ധയാകര്‍ഷിച്ചു. 2022 ജൂലൈ മാസം മുതല്‍ സജീവമായി മഹ്‍സൂസില്‍ പങ്കെടുക്കുകയാണ്. എന്നാല്‍ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല. സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഖത്തറില്‍ ബിസിനസ്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്.'

രണ്ട് കുട്ടികളുടെ പിതാവായ 44 വയസുകാരന്‍ രാംനാഗിനയാണ് മറ്റൊരു വിജയി. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍ തൊഴിലാളിയായ ഈ ഇന്ത്യക്കാരന്‍, തന്റെ സഹപ്രവര്‍ത്തകര്‍ വിവരമറിയിക്കുന്നതുവരെ താന്‍ വിജയിയായ വിവരം അറിഞ്ഞതേയില്ല. സന്തോഷവാനായി മാറിയ അദ്ദേഹം പക്ഷേ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ. 'സുഹൃത്തുക്കളില്‍ നിന്നാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. 2022 ജനുവരി മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. എന്നാല്‍ ഇത്ര വലിയൊരു സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ സമ്മാനം നേടിയെന്ന് അറിഞ്ഞതില്‍ പിന്നെ എനിക്ക് നേരെ ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെങ്കിലും ഈ അമൂല്യമായ സമ്മാനത്തിന് മഹ്‍സൂസിനോട് നന്ദി പറയുന്നു. തീര്‍ച്ചയായും അത് എന്റെ ജീവിതം മാറ്റിമറിക്കും' - അദ്ദേഹം പറയുന്നു.

മഹ്‍സൂസ് എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജൂലൈ മാസം നടക്കാനിരിക്കുന്ന മഹ്‍സൂസ് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണ സമ്മാനം നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവരെയും കാത്തിരിക്കുകയാണ്. 2022 ജൂലൈ 30നാണ് ഈ പ്രത്യേക നറുക്കെടുപ്പ് നടക്കുന്നത്.

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത്, 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്കുള്ള ഓരോ എന്‍ട്രിക്കൊപ്പം ഓരോ ആഴ്‍ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലും നിങ്ങള്‍ പങ്കാളികളാക്കപ്പെടും. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios