നൂറ് പേര്‍ക്ക് സൗജന്യ കൺസൾട്ടേഷൻ‍,എക്സ്-റേ, മാമോഗ്രാം വൗച്ചറുകള്‍ നൽകി.

യു.എ.ഇയിലെ മുൻനിര വീക്കിലി ഡ്രോ ആയ മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ്, സുലേഖ ഹോസ്‍പിറ്റൽ, സ്‍മാര്‍ട്ട് വുമൺ എന്നിവരോട് സഹകരിച്ച് സ്തനാര്‍ബുദ അവബോധ പരിപാടി സംഘടിപ്പിച്ചു. ഷെയേഡ് അക്കോമഡേഷനുകളിൽ താമസിക്കുന്ന നൂറ് പേര്‍ക്ക് സൗജന്യ കൺസൾട്ടേഷൻ‍,എക്സ്-റേ, മാമോഗ്രാം വൗച്ചറുകള്‍ എന്നിവ നൽകി.

ദീര്‍ഘകാലമായി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിനൊപ്പം സഹകരിക്കുന്ന സ്ഥാപനമാണ് സ്‍മാര്‍ട്ട്ലൈഫ് ഫൗണ്ടേഷൻ.

2012-ൽ കാൻസര്‍ പ്രതിരോധ പരിപാടികള്‍ ഞങ്ങള്‍ ആരംഭിച്ചതാണ്. അന്നു മുതൽ ഇന്ന് വരെ ഏതാണ്ട് 15,000 സ്ത്രീകള്‍ക്ക് സൗജന്യമായി സേവനം നൽകി. ഇതിൽ ഓരോ വര്‍ഷവും ഏഴ് കേസുകള്‍ വരെ സ്ക്രീനിങ്ങിലൂടെ തിരിച്ചറിഞ്ഞു. - സുലേഖ ഹോസ്പിറ്റൽസ് കോ-ചെയര്‍പേഴ്സൺ സനുബിയ ഷാംസ് പറഞ്ഞു.

സമൂഹത്തിൽ പോസിറ്റീവ് ആയ മാറ്റം കൊണ്ടുവരാനാണ് മഹ്സൂസ് ശ്രമിക്കുന്നത്. ക്യാൻസര്‍ അവബോധം തുടക്കം മുതൽ മഹ്സൂസിലൂടെ നടത്തുന്നുണ്ട്. ഇതുവരെ 250-ൽ അധികം പേര്‍ക്ക് സക്രീനിങ് നൽകാന്‍ കഴിഞ്ഞു. - മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ സൂസൻ കാസ്സി പറഞ്ഞു.

ഈ അവബോധ പരിപാടിയിൽ സഹകരിച്ചതിന് മഹ്സൂസിന് നന്ദി പറയുന്നു. നിരവധി ജീവിതങ്ങള്‍ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. - സ്‍മാര്‍ട്ട് വുമൺ പ്രതിനിധി നമൃത ലാൽ പറഞ്ഞു.