അന്വേഷണത്തിന്റെ ഭാഗമായാണ് വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വയസുകാരി മരണപ്പെട്ട സംഭവത്തില്‍ എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരി കസ്റ്റഡിയില്‍. സബാഹ് അല്‍ നാസര്‍ ഏരിയയിലാണ് കഴിഞ്ഞ ദിവസം സ്വദേശി പെണ്‍കുട്ടി മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അന്വേഷണത്തിന്റെ ഭാഗമായാണ് വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. രണ്ട് വയസുകാരി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. വീട്ടുജോലിക്കാരിക്ക് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.