സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം, വീട്ടിലെ ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ സാധനങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയത്. 

ദുബൈ: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും അഭരണങ്ങളും മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. 38കാരിയായ പ്രവാസി യുവതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ നിന്ന് സാധനങ്ങള്‍ നഷ്‍ടമാകുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം, വീട്ടിലെ ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ സാധനങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയത്. 2000 ദിര്‍ഹം പണമായും 7000 ദിര്‍ഹം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും 700 ദിര്‍ഹത്തിന്റെ ഒരു സ്വര്‍ണാഭരണവുമാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പബ്ലിക് പ്രോസിക്യൂഷനിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.