ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം അറിയിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൻ്റെ (ഫോർത്ത് റിങ്ങ് റോഡ്) റൗദയ്ക്കും സുറയ്ക്കും ഇടയിലുള്ള ഭാഗം ഷുവൈഖിൻ്റെ ദിശയിലേക്ക് അടച്ചിടും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം അറിയിച്ചത്. മൊറോക്കോ റോഡ് 40 ഇൻ്റർസെക്ഷൻ പാലം മുതൽ ഡമാസ്കസ് സ്ട്രീറ്റ് ഇൻ്റർസെക്ഷൻ പാലം വരെയാണ് ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുക.
read more: കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ദു:ഖവെള്ളി കൊണ്ടാടി
