പ്രധാന റോഡുകളിലേക്ക് ഉണ്ടായ മണ്ണിടിച്ചിലുകള്‍ മൂലമാണ് ഗതാഗത തടസ്സങ്ങള്‍ ഉണ്ടായതെന്നും റോഡിലേക്ക് വീണ മണ്ണും പാറക്കെട്ടുകളും നീക്കുന്ന ശ്രമകരമായ പണികളും നടന്നു വരുന്നതായും മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മൂലം പ്രധാന റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാകുകയും വാദികള്‍ കരകവിഞ്ഞൊഴുകിയതും കാരണം ധാരാളം കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ മഴമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ പുനരാംഭിക്കുന്നതിനും റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. പ്രധാന റോഡുകളിലേക്ക് ഉണ്ടായ മണ്ണിടിച്ചിലുകള്‍ മൂലമാണ് ഗതാഗത തടസ്സങ്ങള്‍ ഉണ്ടായതെന്നും റോഡിലേക്ക് വീണ മണ്ണും പാറക്കെട്ടുകളും നീക്കുന്ന ശ്രമകരമായ പണികളും നടന്നു വരുന്നതായും മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona