ഡിജിറ്റൽ ബാങ്കിങ്, മണി ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്ന വെസ്റ്റേൺ യൂണിയൻ ലോകത്തിലെ 200-ൽ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പണം അയക്കുന്നതിനായി വെസ്റ്റേൺ യൂണിയൻ  വെബ്സൈറ്റും ആപ്പും ലഭ്യമാണ്.

കൊവിഡ് മഹാമാരിക്ക് ശേഷം നമ്മുടെ പണമിടപാടുകളുടെ രീതികൾ പാടെ മാറി. ഓൺലൈൻ വഴി നമ്മൾ സ്ഥിരം പണമിടപാടുകൾ നടത്തുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളിലേക്ക് പണം അയക്കുന്നതിന് നേരിട്ട് ഓഫീസുകളിൽ പോകുന്നതാണ് പലരുടെയും രീതി. നീണ്ട കാത്തിരിപ്പും പേപ്പർവർക്കുകളും അയക്കാനുള്ള പണത്തിന് നൽകേണ്ട ഫീസും എല്ലാം ഇടപാടുകാരെ കുഴപ്പത്തിലാക്കും. ഇത്തരത്തിൽ പണം അയക്കുന്നതിന് ചെലവ് കൂടുതലുമാണ്. നിരവധി തവണ റെമിറ്റൻസ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെങ്കിൽ ഏറ്റവും ഉപകാരപ്രദമായ രീതി ഒരു വിശ്വസ്തമായ മണി ട്രാൻസ്ഫർ ആപ്പിലേക്ക് മാറുന്നതാണ്. ഈ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള വെസ്റ്റേൺ യൂണിയൻ പോലുള്ള സേവന ദാതാക്കളുടെ ഡിജിറ്റൽ സേവനങ്ങൾ ആണ് യുഎഇ പോലുള്ള രാജ്യങ്ങളിൽ നിന്നും പണം അയക്കുന്നതിന് ഇന്ത്യക്കാർ ഏറ്റവും അധികം ആശ്രയിക്കുന്നത്.

വീട്ടിലിരുന്ന് തന്നെ പണം വിദേശത്തേക്ക് അയക്കാനോ സ്വീകരിക്കാനോ മണി ട്രാൻസ്ഫർ ആപ്പ് സഹായിക്കും; ഒരു സ്മാർട്ട്ഫോൺ മാത്രം മതി ഇടപാടുകൾക്ക്. മണി ട്രാൻസ്ഫറിന് നിരവധി ആപ്പുകൾ ലഭ്യമാണ്. എന്നാൽ, സേവനദാതാവ് വിശ്വാസ്യതയുള്ളതാണെന്നും ഈ മേഖലയിൽ പരിചയസമ്പത്തുള്ളവരാണെന്നും ഉറപ്പുവരുത്തണം. ഉദാഹരണത്തിന് വെസ്റ്റേൺ യൂണിയൻ ഈ മേഖലയിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ്. ഡിജിറ്റൽ ബാങ്കിങ്, മണി ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്ന വെസ്റ്റേൺ യൂണിയൻ ലോകത്തിലെ 200-ൽ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. യുഎഇയിൽ നിന്നും മറ്റും ഇന്ത്യയിലേക്ക് പണം അയക്കുന്നതിനായി വെസ്റ്റേൺ യൂണിയൻ WU.com വെബ്സൈറ്റും ഐ.ഒ.എസ്, ആൻ‍ഡ്രോയ്ഡ് ആപ്പും ലഭ്യമാണ്.

വേഗത, സൗകര്യം, സുരക്ഷ, ചെലവ് കുറവ് എന്നിവയാണ് മണി ട്രാൻസ്ഫർ ആപ്പുകളെ ജനപ്രീയമാക്കുന്നത്. നിങ്ങൾ ഒരു മണി ട്രാൻസ്ഫർ ആപ്പ് ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിൽ, എന്തുകൊണ്ട് നല്ലൊരു ആപ്പ് തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. മണി ട്രാൻസ്ഫർ ആപ്പുകളെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം.

സുരക്ഷ

നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഏറ്റവും സുരക്ഷിതമായ കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. വിദേശത്തേക്കും തിരിച്ചും പണം അയക്കുന്നത് പതിവാണെങ്കിലും പണം കൃത്യമായി കൈകളിൽ എത്തും വരെ ഇടപാടുകാർക്ക് ഉൽക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. മണി ട്രാൻസ്ഫർ ആപ്പുകൾ സുരക്ഷിതമായി നിങ്ങളുടെ പണം നിങ്ങൾ അയക്കുന്ന ആളിന്റെ കൈകളിൽ എത്തുമെന്ന് ഉറപ്പാക്കും. വെസ്റ്റേൺ യൂണിയന്റെ കാര്യമെടുത്താൽ ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുന്ന ഈ മേഖലയിലെ ഏറ്റവും മികച്ച സ്റ്റാൻഡേഡുകളാണ് വെസ്റ്റേൺ യൂണിയൻ പിന്തുടരുന്നത്. ലോകോത്തര ടെക്നോളജികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉപയോക്താക്കൾക്ക് വെസ്റ്റേൺ യൂണിയൻ സേവനം ഉറപ്പാക്കുന്നത്. സുതാര്യമാണ് ഈ പ്രവർത്തനം. നിങ്ങളുടെ പണം കൃത്യമായി നിങ്ങൾ ഉദ്ദേശിച്ചിടത്ത് എത്തുന്നു എന്ന് ഉറപ്പാക്കാൻ ട്രാക്കിങ് സംവിധാനവും വെസ്റ്റേൺ യൂണിയൻ ഒരുക്കിയിട്ടുണ്ട്.

ബാങ്കുകൾ, ക്യാഷ് പിക്കപ്പ്

ലോകത്തിലെ ആറ് ലക്ഷം റീട്ടെയ്ൽ ലൊക്കേഷനുകളിലേക്ക് പണം അയക്കാൻ വെസ്റ്റേൺ യൂണിയന് കഴിയും. ഇന്ത്യ പോലെ വലിയ ഭൂപ്രദേശമുള്ള രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ലൊക്കേഷനിൽ പോയി പണം കൈപ്പറ്റാനുള്ള അവസരമാണ് വെസ്റ്റേൺ യൂണിയൻ ഒരുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിദൂരമായ പ്രദേശങ്ങളിൽപ്പോലും വെസ്റ്റേൺ യൂണിയന് സാന്നിധ്യമുണ്ട്. ബാങ്കുകളുടെ ബൃഹത്തായ ശൃംഖലയും ക്യാഷ് പിക്കപ്പിനുള്ള സംവിധാനവും വെസ്റ്റേൺ യൂണിയനുണ്ട്. വെസ്റ്റേൺ യൂണിയന്റെ ആപ്പിലേക്ക് മാറുന്നതോടെ ഏറ്റവും എളുപ്പത്തിൽ പണമിടപാടുകൾ സാധ്യമാകും. കൂടാതെ ഇന്ത്യക്കാർ ഏറ്റവും അധികം കുടിയേറിപാർക്കുന്ന യുഎഇ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ ഇന്ത്യയിലേക്ക് പണം അയക്കാനാകും എന്നതും വെസ്റ്റേൺ യൂണിയന്റെ പ്രിയം വർധിപ്പിക്കുന്നു. വെസ്റ്റേൺ യൂണിയൻ നൽകുന്ന ഡിജിറ്റൽ മണി ട്രാൻസ്ഫർ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് 130 രാജ്യങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും പണം അയക്കാൻ സഹായിക്കും. ഏതാണ്ട് 200-ന് മുകളിൽ രാജ്യങ്ങളിൽ ക്യാഷ് പേ-ഔട്ട് സൗകര്യവും ലഭ്യമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ഉപയോക്താക്കൾക്ക് പണം അയക്കാനാകും.

സമയം ലാഭിക്കാം

ഇന്ത്യക്കാർ പണം ട്രാൻസ്ഫർ ചെയ്യുന്നത് മിക്കപ്പോഴും ഹോളിഡേ, ഉത്സവ സീസണുകളിലാണ്. സാധാരണ സ്ഥാപനങ്ങളിൽ ഈ സമയത്ത് തിരക്കും, ചിലപ്പോൾ അവധി ദിനങ്ങളും പണം അയക്കുന്നതിന് തടസ്സമാകാം. ഇവിടെയാണ് മണി ട്രാൻസ്ഫർ ആപ്പ് പ്രസക്തമാകുന്നത്. ഏത് ദിവസവും ഏത് സമയത്തും ഞൊടിയിടയിൽ പണം അയക്കാൻ ആപ്പ് നിങ്ങളെ സഹായിക്കും. വെസ്റ്റേൺ യൂണിയന്റെ മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾ തുടർച്ചയായി നടത്തുന്ന പേയ്മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കും. നിങ്ങൾ‌ സ്ഥിരമായി അടയ്ക്കുന്ന ബില്ലുകൾ, പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള ട്രാൻസ്ഫറുകൾ, പ്രത്യേക സമ്മാനങ്ങൾ എല്ലാം വേഗത്തിലാക്കാൻ ആപ്ലിക്കേഷൻ സഹായിക്കും. ആപ്പുകൾ ഉപയോഗിക്കുന്നത് വഴി തത്സമയ എക്സ്ചേഞ്ച് നിരക്കുകളും അറിയാനാകും. ഇത് ട്രാൻസ്ഫറുകൾ നിങ്ങൾക്ക് അനുകൂലമായ സമയത്ത് നടത്താനും ഉപകരിക്കും.കൂടാതെ 24 മണിക്കൂറും പിന്തുണ നൽകുന്ന കസ്റ്റമർ സപ്പോർട്ടും വെസ്റ്റേൺ യൂണിയൻ ഉറപ്പു നൽകുന്നു. 

ഏത് സമയത്തും പണം അയക്കാം

വെസ്റ്റേൺ യൂണിയന്റേതു പോലെയുള്ള ആപ്പുകൾ ഏത് സമയത്തും പണം അയക്കാനുള്ള വഴിയാണ്. ഫോൺ എടുക്കുക, പണം അയക്കുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നേരിട്ട് പണം അയക്കാൻ നിങ്ങൾ എപ്പോഴും ഏതെങ്കിലും മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നേരിട്ട് എത്തുകയും പേപ്പർവർക്കുകൾ പൂർത്തിയാക്കുകയും വേണം. ഇത് ഒഴിവാക്കാൻ ആപ്പ് സഹായിക്കുന്നു. ഇന്റർനെറ്റ് സൗകര്യം മാത്രം മതി, രാജ്യത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് വെസ്റ്റേൺ യൂണിയൻ ഉപയോഗിച്ച് പണം അയക്കാനാകും. പണം അയക്കുന്നത് ഷെഡ്യൂൾ ചെയ്ത് വെക്കുന്നത് വഴി മറ്റുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കാനും കഴിയും.

പണം ലാഭിക്കാം

വിദേശത്തേക്ക് പണം അയക്കുമ്പോൾ പണം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ആപ്പ് ഉപയോഗിച്ചുള്ള ട്രാൻസ്ഫർ. ഡിജിറ്റൽ ബാങ്കിങ് ഉപയോഗിക്കുന്നതിലൂടെ മികച്ച ഡീലുകൾ നിങ്ങൾക്ക് നേടാം. ആപ്പുകൾ ഈടാക്കുന്ന സർവീസ് നിരക്ക് എപ്പോഴും ബാങ്കുകളെക്കാൾ താഴെയാണ്. നേരിട്ട് മണി ട്രാൻസ്ഫർ സ്ഥാപനങ്ങളുടെ ബ്രാഞ്ചിൽ പോയാലും നിങ്ങൾ നൽകുന്നത് ഉയർന്ന ഫീസ് ആയിരിക്കും. ഇതോടൊപ്പം ഏറ്റവും അനുകൂലമായ എക്സ്ചേഞ്ച് നിരക്കുകൾ കണ്ടെത്താനും ആപ്പ് സഹായിക്കും.