അബുദാബി: ആഗോളതലത്തില്‍ നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തെ ആശ്രയിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് ക്യാമ്പയിനുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ സ്വര്‍ണ്ണ- വജ്രാഭരണങ്ങള്‍ സ്വന്തമാക്കാം.

ആദ്യമായി ഈ ക്യാമ്പയിനിലൂടെ 18K, 21K, 22K സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പണിക്കൂലിയില്‍ 20-50% ഡിസ്‌കൗണ്ടും വജ്രാഭരണങ്ങള്‍ക്ക് 25% വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഇതിനോടൊപ്പം തന്നെ ആകര്‍ഷകമായ വിലയില്‍ വാങ്ങാനാവുന്ന ' സ്‌പെഷ്യല്‍ ബൈ ' പ്രോഡക്ടുകളുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക്  ജിസിസിയില്‍ എവിടെ നിന്നും വാങ്ങിയ 22K സ്വര്‍ണ്ണാഭരണങ്ങള്‍ 100% മൂല്യത്തില്‍ മാറ്റി വാങ്ങാനുള്ള അവസരവുമുണ്ട്.  ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ക്ക്  വെറും 10% മാത്രം അഡ്വാന്‍സ് നല്‍കി  ബുക്ക് ചെയ്ത തീയതി മുതല്‍ 30 ദിവസത്തേയ്ക്ക് സ്വര്‍ണ്ണവില വര്‍ദ്ധനയില്‍ നിന്ന് സംരക്ഷണം നേടാം. സ്വര്‍ണ്ണം വാങ്ങുന്ന സമയത്ത് വില ഉയരുകയാണെങ്കില്‍ ഉപഭോക്താവിന് സ്വര്‍ണ്ണം ബുക്ക് ചെയ്ത സമയത്തെ നിരക്ക് ലഭിക്കുകയും അതേസമയം സ്വര്‍ണ്ണ നിരക്ക് കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങുകയും ചെയ്യാം.

എക്കാലത്തും സ്വീകാര്യതയുള്ളതും മൂല്യം വര്‍ദ്ധിക്കുന്ന ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നം എന്ന നിലയിലും ശുഭാരംഭം പ്രൈസ് പ്രോമിസ് ക്യാമ്പയിനിലൂടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുവാനും സമ്പാദ്യം ഉറപ്പാക്കാനും ഏറ്റവും ഉചിതമായ സമയമാണിപ്പോള്‍. പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളിലൊന്നായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റ പ്രവചനം അനുസരിച്ച് മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളില്‍ യഥാക്രമം സ്വര്‍ണ്ണവില ഒരു ഔണ്‍സിന് 1900 ഡോളര്‍ മുതല്‍ 2000 ഡോളര്‍ വരെയായിരിക്കും, ഈ പ്രവണത തുടരുമെന്നാണ് തങ്ങളും കരുതുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡിയായ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഇതാദ്യമായാണ് ഇത് പോലെയൊരു ഡിസ്‌കൗണ്ട് ക്യാമ്പയിന്‍ തുടങ്ങുന്നതെന്നും ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപങ്ങള്‍ നടത്തുവാന്‍ ഉപകരിക്കുമെന്ന് കരുതുന്നതായും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി. 'അവിശ്വസനീയമായ ശേഖരവും, ആകര്‍ഷകമായ വിലയും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുമെന്ന് പ്രതീക്ഷിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഡാറ്റാ ബാങ്ക് അനുസരിച്ച് പല സെന്‍ട്രല്‍ ബാങ്കുകളും കഴിഞ്ഞ പാദങ്ങളില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുകയും, കൈവശമുള്ള സ്വര്‍ണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധേയമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

പലരും പ്രയാസങ്ങള്‍ നേരിടുന്ന ഈ കാലത്ത് പണം ആവശ്യമായി വരുന്നവര്‍ക്ക് വേണ്ടി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ക്യാഷ് ബൈ ബാക്ക് സ്‌കീം ആരംഭിച്ചിട്ടുണ്ട്. ക്യാഷ് ബൈ ബാക്ക് സ്‌കീമിലൂടെ മറ്റ് ജുവലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കുമ്പോള്‍ ഉപഭോക്താവിന് പരമാവധി മൂല്യവും, വിപണിയിലെ ഏറ്റവും മികച്ച നിരക്കും ലഭിക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താകള്‍ക്ക്, എല്ലാ ആഭരണങ്ങള്‍ക്കും ക്യാഷ് ബൈ ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

പല വ്യക്തികളും, കുടുംബങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങള്‍ അതിജീവിച്ചത് സ്വര്‍ണ്ണത്തില്‍ നടത്തിയ നിക്ഷേപങ്ങളെ ആശ്രയിച്ചാണ്. പല ആസ്തികള്‍ക്കും അനുയോജ്യമായ മൂല്യം ലഭിക്കാതിരിക്കുക, അവ  എളുപ്പത്തില്‍ പണമായി മാറ്റാന്‍ കഴിയാതെ വരിക ഒക്കെയാണ് കാരണങ്ങള്‍. ഈ സാഹചര്യം കണക്കിലെടുത്ത് മറ്റ് റീട്ടെയിലെറുമാരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ ആളുകള്‍ക്ക് പിന്തുണയും, മികച്ച നിരക്കും നല്‍കാന്‍ ആണ് തങ്ങള്‍ ക്യാഷ് ബൈ ബാക്ക് സ്‌കീം ആരംഭിച്ചതെന്ന് മലബാര്‍ ഗ്രൂപ്പിന്‍റെ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ അബ്ദുള്‍ സലാം പറഞ്ഞു. പ്രാദേശികമായ എല്ലാ നിയമങ്ങള്‍ക്കും 100 ശതമാനം അനുസൃതമാണ് ഈ സ്‌കീം എന്ന് അദ്ദേഹം വിശദമാക്കി.

ബ്രാന്‍ഡ് അവതരിപ്പിക്കുന്ന പ്രത്യേകവും, ഉപഭോക്താക്കള്‍ ഏറെ ഉറ്റ് നോക്കുന്നതുമായ ഈ ക്യാമ്പയിനില്‍ അത്യാകര്‍ഷകവും അതുല്യവുമായ ട്രെന്‍ഡുകളിലുള്ള സ്വര്‍ണ്ണ  വജ്രാഭരണങ്ങള്‍ ആണ് ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കും താല്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി ഒരുക്കിയിരിക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വിവിധ ബ്രാന്‍ഡുകളായ മൈന്‍ ഡയമണ്ട്‌സ്, ഇറ - അണ്‍കട്ട് ഡയമണ്ട് ജുവലറി, പ്രെഷ്യ - ജം ജുവലറി, ഡിവൈന്‍ - ഇന്‍ഡ്യന്‍ ഹെറിറ്റേജ് ജുവലറി, എത്ത്‌നിക്ക്‌സ് - ഹാന്‍ഡ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജുവലറി തുടങ്ങിയവ ഈ ക്യാമ്പയിനിന്റെ ഭാഗമാണ്. ഈ ഓഫര്‍  2020 ആഗസ്റ്റ് 8 വരെ ലഭ്യമാണ്.